ട്രെയിനിൽനിന്ന് വീണ യുവാവ് മരിച്ചു
1416789
Tuesday, April 16, 2024 11:40 PM IST
ഒറ്റപ്പാലം: ട്രെയിനിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ലക്കിടിമംഗലം ഇളയാട്ടുപറമ്പിൽ പരേതനായ രാമചന്ദ്രന്റെയും ലതയുടെയും മകൻ രതീഷ് (33) ആണ് മരിച്ചത്.
ബംഗളൂരുവിൽനിന്നും ലക്കിടിയിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രെയിനിൽനിന്നുള്ള വീഴ്ചയിൽ രതീഷിനു ഗുരുതരമായി പരിക്കേറ്റിരുന്നു. സേലത്തിനുസമീപം ധർമപുരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: മംഗലം മൂന്നുണ്ണിപ്പറമ്പിൽ ശ്രുതി. മകൻ: ആദിദേവ്.