കേശവമേനോൻ കോളനിക്കാർക്കു സഞ്ചാരസ്വാതന്ത്ര്യം തിരികെ കിട്ടി
1417088
Thursday, April 18, 2024 1:48 AM IST
ഒലവക്കോട്: കേശവമേനോൻ കോളനി നിവാസികൾക്കു സഞ്ചാരസ്വാതന്ത്ര്യം നഷ്ടമാക്കി ജല അഥോറിറ്റി കുഴിച്ച ചാൽ അധികൃതർ മൂടി.
യാതൊരു മുന്നറിയിപ്പും കൂടാതെ ജല അഥോറിറ്റി ഇങ്ങനെ ചാൽ കോരിയതുമൂലം വീടുകളിൽനിന്നും വാഹനം ഇറക്കാനോ, നടന്നുപോകാൻ പോലുമോ കഴിഞ്ഞിരുന്നില്ല. പ്രായമായവരും രോഗികളുമായവരുള്ള വീടുകളുള്ളതിനാൽ അത്യവശ്യമായി ആശുപത്രിയിലേക്ക് പോകേണ്ടിവന്നാൽ വാഹനം വരാനും ബുദ്ധിമുട്ടാണെന്ന് ജനങ്ങൾ പറഞ്ഞു.
ഇതുസംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്നാണ് ചാൽ മൂടാൻ അധികൃതർ തയാറായത്.