പല്ലശന: പല്ലാവൂരിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് മലയണ്ണാൻ ഭീഷണി സൃഷ്ടിക്കുന്നു. രണ്ടാഴ്ചയോളം തുടർച്ചയായി പല്ലാവൂർ തെക്കുംപുറം രാമൻകുട്ടി, സേതു, അപ്പു, രാധാകൃഷ്ണൻ എന്നിവരുടെ തോട്ടങ്ങളിൽ ഇളനീർ, മാങ്ങ, ചക്ക എന്നിവ തിന്നു നശിപ്പിക്കുന്നുവെന്ന് കർഷകർ പറയുന്നു.
രാത്രികാലങ്ങളിലാണ് ഈ ജീവിയുടെ ആക്രമണം രൂക്ഷമായി കാണുന്നതെങ്കിലും പകൽസമയത്തും ഇടക്കിടെ മലയണ്ണാനെ കാണുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.