തെരഞ്ഞെടുപ്പുചുമതലയുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പോസ്റ്റൽ വോട്ടിംഗ് ഇന്നുകൂടി
1417531
Saturday, April 20, 2024 1:32 AM IST
പാലക്കാട് : തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി 18ന് ആരംഭിച്ച പോസ്റ്റൽ വോട്ടിംഗ് ആദ്യഘട്ടം ഇന്ന് അവസാനിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മണ്ഡലത്തിന് കീഴിലെ അതത് ട്രെയിനിംഗ് സെന്ററിലെത്തിയാണ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തേണ്ടത്.
രണ്ടാം ഘട്ടത്തിൽ 21, 22, 23, 24 തിയതികളിലായി പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച വരണാധികാരികളുടെ ഹെഡ് ക്വാർട്ടേഴ്സ് സെന്ററിലാണ് പോസ്റ്റൽ വോട്ടിംഗ് നടക്കുന്നത്.
ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താനാകാത്ത ഉദ്യോഗസ്ഥർക്ക് 21, 22, 23, 24 തിയതികളിൽ ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താം.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോസ്റ്റൽ വോട്ടിംഗ് നടക്കുന്നത്.