നെ​ല്ലി​യാ​മ്പ​തി ആ​ന​മ​ട​യി​ൽ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സ്ലി​പ്പ് വി​ത​ര​ണം
Sunday, April 21, 2024 6:29 AM IST
നെ​ല്ലി​യാ​മ്പ​തി: പ​തി​നെ​ട്ടാം ലോ​ക​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ്പി​ന്‍റെ വി​ത​ര​ണം നെ​ല്ലി​യാ​മ്പ​തി​യി​ലെ ആ​ന​മ​ട എ​സ്റ്റേ​റ്റി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റാ​യ ജെ. ​ആ​രോ​ഗ്യം ജോ​യ്സ​ൺ ഇ​ന്ന​ലെ വി​ത​ര​ണം ന​ട​ത്തി.

വോ​ട്ട​ർ​മാ​ർ​ക്ക് ബു​ത്തും, മ​റ്റ് സ​മ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് വോ​ട്ടേ​ഴ്സ് സ്ലീ​പ്പ്, കൂ​ടാ​തെ ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വ​ക സ്മാ​ർ​ട്ട് വോ​ട്ട​ർ ആ​കു​ക എ​ന്ന കൈ ​പു​സ്ത​ക​വും ഇ​പ്രാ​വ​ശ്യം സ്ലി​പ്പി​ന്‍റെ കൂ​ടെ വി​ത​ര​ണം ചെ​യ്തു.

നെ​ല്ലി​യാ​മ്പ​തി​യി​ലെ പു​ല​യ​ൻ​പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന​താ​ണ് ആ​ന​മ​ട പ്ര​ദേ​ശം. ഇ​വി​ടെ എ​ത്തി​ച്ചേ​രു​വാ​ൻ ഫോ​ർ​വീ​ൽ ജീ​പ്പ് മാ​ത്ര​മാ​ണ് ഏ​ക യാ​ത്ര​മാ​ർ​ഗം. നെ​ന്മാ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ള്ള 171 ബു​ത്തു​ക​ളി​ൽ ര​ണ്ട് അ​ക്ക വോ​ട്ട​ർ​മാ​ർ ഉ​ള്ള ഏ​ക ബൂ​ത്താ​ണ് ആ​ന​മ​ട.