ജൈവവൈവിധ്യ ദിനാചരണം നടത്തി
1425067
Sunday, May 26, 2024 7:37 AM IST
ഷൊർണൂർ: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ സർവേ, ബോധവത്കരണ ക്ലാസ്, അധിനിവേശ സസ്യങ്ങളുടെ നിർമാർജനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. കാവുകളിലെ ജൈവ വൈവിധ്യം എന്ന വിഷയത്തിൽ കെ. പ്രവീൺ കുമാർ ക്ലാസ് എടുത്തു.
ഗ്രൂപ്പ് തിരിഞ്ഞ് ജൈവ വൈവിധ്യ സർവേ, ചർച്ചകൾ, ഹരിതകർമ സേന അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി. മുതുതല ജൈവ വൈവിധ്യ പരിപാലന സമിതി ചെയർപേഴ്സൺ എ. ആനന്ദവല്ലി, സെക്രട്ടറി സി.പി. സുരേഷ് കുമാർ, കോ-ഓർഡിനേറ്റർ പി.എൻ. പരമേശ്വരൻ, രവി, സീനിയർ സയന്റിസ്റ്റ് ഡോ. കെ.എം. പ്രഭുകുമാർ, കെ.പ്രവീൺ കുമാർ, കെഎസ്ബിബി ജില്ലാ കോ- ഓർഡിനേറ്റർ വി.സിനി മോൾ, എം.കെ. രാജേന്ദ്രൻ പ്രസംഗിച്ചു.