കു​ടും​ബ​ശ്രീ ദ്വി​ദി​ന സ​ർ​ഗോ​ത്സവം
Sunday, May 26, 2024 7:37 AM IST
ഷൊ​ർ​ണൂ​ർ: കു​ടും​ബ​ശ്രീ 26-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട ഓ​ക്സി​ല​റി അം​ഗ​ങ്ങ​ളു​ടെ ദ്വി​ദി​ന സ​ർ​ഗോ​ത്സ​വം അ​ര​ങ്ങ് 2024 സ​മാ​പി​ച്ചു. പ​ട്ടാ​മ്പി ഗ​വ. കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ട്ടാ​മ്പി, തൃ​ത്താ​ല ബ്ലോ​ക്ക് ക്ല​സ്‌​റ്റ​ർത​ല മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

പി​ന്ന​ണി ഗാ​യി​ക സ​ർ​വ​ശ്രീ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഷാ​ബി​റ, ഗീ​ത മ​ണി​ക​ണ്ഠ​ൻ, ഒ.​ ല​ക്ഷ്മി​ക്കു​ട്ടി, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ സു​ഹ​റ, കെ.​ ച​ന്ദ്ര​ദാ​സ്, പി.​ഗീ​ത, പ്രി​യ​ങ്ക പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച അ​ര​ങ്ങ് 2024ൽ 36 ​ഇ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം സ​ർ​ഗ പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു.