മാതൃവേദി രൂപത സമിതിയുടെ ഭവന നിർമാണം; പമ്പരംകുന്നിൽ തറക്കല്ലിടൽ നടന്നു
1430504
Friday, June 21, 2024 1:47 AM IST
വടക്കഞ്ചേരി: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് മാതൃവേദി രൂപത സമിതി നിർമിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കാളാംകുളത്തിനടുത്ത് പമ്പരംകുന്നിൽ സ്വകാര്യവ്യക്തി സൗജന്യമായി നൽകിയിട്ടുള്ള സ്ഥലത്താണ് ഭവനരഹിതരായ കുടുംബത്തിന് വീടൊരുക്കാൻ തറക്കല്ലിടൽ നടന്നത്. മാതൃവേദി രൂപത ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, കണക്കൻതുരുത്തി തിരുഹൃദയപള്ളി വികാരി ഫാ. ഡേവിസ് ചക്കുംപീടിക തുടങ്ങിയ വൈദികരുടെ കാർമികത്വത്തിലായിരുന്നു തറക്കല്ലിടൽ.
മാതൃവേദി രൂപത പ്രസിഡന്റ് സോളി തോമസ് കാടൻകാവിൽ, വൈസ് പ്രസിഡന്റ് ബിന്ദു മാർട്ടിൻ, സെക്രട്ടറി ബീന വർഗീസ്, ജോയിന്റ് സെക്രട്ടറി ജിസ ലോറൻസ്, ട്രഷറർ ഡിൽജി, നിർവാഹക സമിതി അംഗം റൂബി സെബി, രൂപത സെനറ്റ് മെംബർ പ്രെയ്സ് സെബാസ്റ്റ്യൻ, സ്വപ്ന ജെയിംസ്, വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എലിസബത്ത് സേവ്യർ ചിരിയങ്കണ്ടത്ത്, ആനിമേറ്റർ സിസ്റ്റർ രഞ്ജിത, സിസ്റ്റർ റോസ്മിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.