നടൻ വിജയ്യുടെ ജന്മദിനാഘോഷം
1431025
Sunday, June 23, 2024 6:12 AM IST
മലമ്പുഴ: തമിഴ് സിനിമാനടൻ വിജയ്യുടെ 50-ാം ജന്മദിനം തമിഴകം വെട്രികഴകം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു. മലമ്പുഴ കൃപാസദൻ വൃദ്ധമന്ദിരത്തിൽ പ്രഭാതഭക്ഷണം നൽകിക്കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.
പരിപാടി സിസ്റ്റർ സാവിയോ സിഎച്ച്എഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എ. കാജാഹുസൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. വിനോദ്, വൈസ് പ്രസിഡന്റ് ജി. നിസാർ, ട്രഷറർ ജെ. ഫൈസൽ, മലമ്പുഴ യൂണിറ്റ് പ്രസിഡന്റ് എസ്. ശ്രീവത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആലത്തൂരിൽ വൃക്കരോഗിക്കു ചികിത്സാസഹായം നൽകൽ, കൊല്ലങ്കോട് വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകൽ, നെന്മാറ പഴയഗ്രാമം എൽഎൻയുപി സ്കൂളിലെ അമ്പതു വിദ്യാർഥികൾക്കു പഠനോപകരണവിതരണം എന്നിവ നടന്നു.