സർഗാത്മകമായി ചാത്തനൂർ സഹൃദയവേദിയുടെ സൗഹൃദവട്ടം
1436620
Wednesday, July 17, 2024 12:56 AM IST
ഷൊർണുർ: മൂന്ന് പതിറ്റാണ്ടിലേറേയായി ആതുര ചികിത്സാ രംഗത്ത് സേവനമനുഷ്ഠിച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയ ഡോ.ഇ സുഷമയെ ചാത്തനൂർ സഹൃദയ വേദി ആദരിച്ചു.
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ അഡ്വ. ടി.എ പ്രസാദിന്റെ സഹധർമ്മിണിയാണ് ഡോ. ഇ.സുഷമ. ചാത്തനൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ആദരസദസിൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊന്നാടയും മൊമെന്റോയും സമ്മാനിച്ചു. സഹൃദയവേദി വൈസ് പ്രസിഡണ്ട് ശശികുമാർ അധ്യക്ഷത വഹിച്ചു. മഹാകവി ഇടശ്ശേരിയുടെ മകനും പാലിയേറ്റീവ് സംസ്ഥാന തല ഡയറക്ടറുമായ ഡോ.ദിവാകരൻ, ഇ.മാധവൻ ഇടശ്ശേരി, വി.ടി വാസുദേവൻ മാസ്റ്റർ, ഡോ.വി സേതുമാധവൻ, സഹൃദയ വേദി സെക്രട്ടരി പി. മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാമണ്ഡലം പ്രസൂൺ അവതരിപ്പിച്ച ഓട്ടൻതുള്ളലും കലാമണ്ഡലം ചന്ദ്രൻ നയിച്ച ഇടക്ക വിസ്മയവും പരിപാടിക്ക് മിഴിവേകി.