അമരാവതി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു
1436623
Wednesday, July 17, 2024 12:56 AM IST
കോയമ്പത്തൂർ: തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയ്ക്ക് സമീപമുള്ള അമരാവതി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് എട്ട് അടിയോളം ഉയർന്നത് മേഖലയിലെ കർഷകർക്ക് ആശ്വാസമാരിക്കുകയാണ്. അമരാവതി അണക്കെട്ടിന്റെ മൊത്തം ശേഷിയായ 90 അടിയിൽ 72.67 അടിയാണ് നിലവിലെ ജലനിരപ്പ്. അമരാവതി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ പാമ്പാരു, തൂവാനം, കാന്തലൂർ, മറയൂർ എന്നിവിടങ്ങളിൽ ഇടമുറിയാതെ കനത്ത മഴ തുടരുകയാണ്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.