ഒറ്റപ്പാലം: ഒറ്റപ്പാലം കോടതി സമുച്ചയ നിർമാണ സ്ഥലത്തിന്റെ രേഖകൾ കൈമാറി. കോടതി വളപ്പിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ റവന്യു മന്ത്രി കെ. രാജനാണ് രേഖകൾ കൈമാറിയത്. കെ. പ്രേംകുമാർ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ. ജാനകിദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ പ്രസാദ്, എപിപി പി.എം. ജയ, ബാർ അസോസിയേഷൻ പ്രതിനിധികളായ ജോസഫ് ആന്റണി , കെ.ആർ. പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു. കണ്ണിയംപുറത്ത് ജലവിഭവ വകുപ്പിന്റെ കീഴിൽ കാഞ്ഞിരപ്പുഴ പദ്ധതിയുടെ എഴുപത് സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ നിർദിഷ്ടകോടതി സമുച്ചയം നിർമിക്കുന്നത്.