ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു
പി.പി. ചെറിയാൻ
Thursday, August 7, 2025 6:11 AM IST
ടെക്സസ് : ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി (ടിസിയു) ടെക്സസിലെ അർഹരായ വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ പ്രഖ്യാപിച്ചു. 2026 അധ്യയന വർഷം മുതൽ "ടിസിയു ഫോർ ടെക്സൻസ്’ എന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ ബിരുദ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് പൂർണമായും സൗജന്യമായിരിക്കും. ഇതിനുപുറമെ, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും ലഭിക്കും.
വാർഷിക വരുമാനം 70,000 ഡോളറിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള, Pell Grants-ന് അർഹതയുള്ള ടെക്സസ് നിവാസികളായ ആദ്യവർഷ ബിരുദ വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി ടിസിയുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.