സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിൽ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ 15, 16 തീയതികളിൽ
ഉമ്മൻ കാപ്പിൽ
Thursday, August 7, 2025 7:22 AM IST
ന്യൂയോർക്ക്: പരിശുദ്ധ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിൽ ഓഗസ്റ്റ് 15നും 16നും ആഘോഷിക്കും. സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജായിരിക്കും മുഖ്യ കാർമികത്വം വഹിക്കുക. 10ന് കുർബാനയ്ക്ക് ശേഷം പതാക ഉയർത്തൽ ചടങ്ങോടെ പെരുന്നാൾ ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും.
15ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം ആരംഭിക്കും, തുടർന്ന് ഫാ. ഡോ. നൈനാൻ വി. ജോർജ് വചന ശുശ്രൂഷ നിർവഹിക്കും.16ന് രാവിലെ 8.30 ന് പ്രഭാത നമസ്കാരം ആരംഭിക്കും, തുടർന്ന് 9.30ന് ഫാ. ഡോ. നൈനാൻ വി. ജോർജ് മുഖ്യ കാർമ്മികനായി ഫാ. ടി. എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ് (അസിസ്റ്റന്റ് വികാരി) എന്നിവരുടെ സഹകരണത്തിൽ കുർബാന ഉണ്ടായിരിക്കും.
കുർബാനയ്ക്കുശേഷം പ്രദക്ഷിണവും തുടർന്ന് നേർച്ചയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.ഫാ. ടി. എ. തോമസ്, ഫാ. ഗീവർഗീസ് വർഗീസ്, ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി), ജോസഫ്. മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്യാപ്റ്റൻ രാജു ഫിലിപ്പ്, ഫോൺ. (917) 8543818