എജ്യൂക്കേഷൻ യുഎസ്എ ഓഗസ്റ്റിൽ ഇന്ത്യയിൽ എട്ട് വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുന്നു
Thursday, August 7, 2025 5:31 PM IST
ന്യൂഡൽഹി: അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന യുഎസ് സർക്കാരിന്റെ ഔദ്യോഗിക ശ്രോതസായ എജ്യൂക്കേഷൻ യുഎസ്എ ഇന്ത്യയിൽ എട്ട് "സ്റ്റഡി ഇൻ ദ യുഎസ്' വിദ്യാഭ്യാസ മേളകളുടെ ഒരു പരമ്പര സംഘടിപ്പിക്കുന്നു.
ഈ മാസം ഒമ്പതിന് ചെന്നൈയിൽ ആരംഭിച്ച് 17ന് പൂനെയിൽ അവസാനിക്കും. 50-ലധികം അംഗീകൃത യുഎസ് സർവകലാശാലകൾ ഈ ദേശീയ പരമ്പരയിൽ പങ്കെടുക്കും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള അപൂർവ അവസരം നൽകുന്നു.
മേളകളിൽ പ്രവേശനം പൊതുജനങ്ങൾക്ക് സൗജന്യമാണ്. ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം: https://bit.ly/EdUSAFair25EMB
അമേരിക്കയിലെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിലേക്ക് വ്യക്തിഗത വഴികൾ രൂപപ്പെടുത്താൻ വിദ്യാർഥികൾക്ക് വിദഗ്ധരിൽ നിന്ന് നേരിട്ട് ഉപദേശം തേടാൻ ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് ഈ മേളകൾ.
സർവകലാശാല അധികൃതർ, എജ്യൂക്കേഷൻ യുഎസ്എ ഉപദേശകർ, യുഎസ് എംബസി പ്രതിനിധികൾ എന്നിവരുമായി നേരിട്ട് സംവദിച്ച് വിശ്വസനീയവും സുതാര്യവുമായ വിവരങ്ങൾ നേടാം.
ഇത് അവരെ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കാനും നിയമാനുസൃതമായി മികച്ച പിന്തുണയോടെ അധ്യയന വിജയത്തിലേക്ക് യാത്ര തുടരാനും സഹായിക്കും.
അക്കാദമിക പ്രോഗ്രാമുകൾ, അപേക്ഷാ പ്രക്രിയകൾ, സ്കോളർഷിപ്പുകൾ, യോഗ്യത, യുഎസ് കാമ്പസ് ജീവിതം എന്നിവയെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകളും മേളകളിൽ ഉൾപ്പെടും.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് മുതൽ കലകൾ, ബിസിനസ് എന്നീ മേഖലകളിലുൾപ്പെടെ വൈവിധ്യമാർന്ന കോഴ്സുകൾ ലഭ്യമാക്കുന്ന യുഎസ് ഉന്നത വിദ്യാഭ്യാസം നേടാൻ ആവശ്യമായ അറിവ് ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകാൻ രൂപകൽപ്പന ചെയ്തതാണ് ഈ മേളകൾ.
എജ്യൂക്കേഷൻ യുഎസ്എ മേള സമയക്രമം: ഓഗസ്റ്റ് ഒമ്പത് ചെന്നൈ ഹോട്ടൽ ഹിൽട്ടൺ
ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ.
ഓഗസ്റ്റ് 10 ബംഗളൂരൂ ഹോട്ടൽ ഹയാത്ത് സെൻട്രിക് ഹെബ്ബാൾ ഉച്ചകഴിഞ്ഞ് ഒന്ന് മുതൽ അഞ്ച് വരെ.
11 ഹൈദരാബാദ് ഹോട്ടൽ ഐടിസി കോഹിനൂർ വൈകുന്നേരം 4.30 മുതൽ 7.30 വരെ.
12 ന്യൂഡൽഹി ഹോട്ടൽ ദ ലളിത് വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ.
13 കോൽക്കത്ത ഹോട്ടൽ ദ പാർക്ക് വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ.
15 അഹമ്മദാബാദ് ഹോട്ടൽ ഹയാത്ത് വസ്ത്രപുർ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ.
16 മുംബൈ ഹോട്ടൽ സെന്റ് റെജിസ് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ.
17 പൂനെ ഹോട്ടൽ ഷെറാട്ടൺ ഗ്രാന്റ് പൂനെ ബണ്ട് ഗാർഡൻ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ.
എജ്യൂക്കേഷൻ യുഎസ്എ ഇന്ത്യ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ 175-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 430-ലധികം അന്താരാഷ്ട്ര വിദ്യാർഥി ഉപദേശക കേന്ദ്രങ്ങളുള്ള ഒരു ശൃംഖലയാണ് എജ്യൂക്കേഷൻ യുഎസ്എ.
ഇന്ത്യയിൽ എജ്യൂക്കേഷൻ യുഎസ്എ സേവനങ്ങൾ ഡൽഹി, ചെന്നൈ, കോൽക്കത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള അഞ്ച് കേന്ദ്രങ്ങളിലൂടെ ലഭ്യമാണ്.
അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറ്റവും പുതിയ കൃത്യമായ, സമഗ്രമായ വിവരങ്ങൾ എജ്യൂക്കേഷൻ യുഎസ്എ നൽകുന്നു.
കൂടുതൽ അറിയാൻ www.educationusa.in സന്ദർശിക്കുക അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.