നായപ്പോര്: എൻഎഫ്എൽ മുൻ താരത്തിന് 30 വർഷം വരെ തടവിനു സാധ്യത
പി.പി. ചെറിയാൻ
Thursday, August 7, 2025 7:33 AM IST
ന്യൂയോർക്ക്: മുൻ എൻഎഫ്എൽ താരം ലെഷോൺ ജോൺസൺ നായപ്പോര് നടത്തിയ കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വർഷം വരെ തടവും ഒരു കോടിയിലധികം രൂപ പിഴയും ലഭിച്ചേക്കാം.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായകളെ അധികൃതർ പിടിച്ചെടുത്തിരുന്നു. നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി.
ഗ്രീൻ ബേ പാക്കേഴ്സ്, അരിസോന കാർഡിനൽസ്, ന്യൂയോർക്ക് ജയന്റ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ലെഷോൺ ജോൺസൺ, 1999ലാണ് വിരമിച്ചത്. 2005ലും ഇദ്ദേഹം സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ ഒഴിവാക്കിയിരുന്നു.