അമേരിക്കയിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സൈനികൻ; അഞ്ച് പേർക്ക് പരിക്ക്
Thursday, August 7, 2025 10:41 AM IST
ജോർജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് സൈനികർക്ക് പരിക്ക്. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്.
സൈനികൻ തന്നെയാണ് സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്ഫോർഡ് എന്ന 28 വയസുകാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ. ഇയാളെ കസ്റ്റഡിയിലെടുത്തു.
സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് വെടിവയ്പുണ്ടായത്. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിയുതിർത്തത്.