സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന്
Saturday, September 27, 2025 11:45 AM IST
പെൻസിൽവേനിയ: ഫിലഡൽഫിയയിലെ 5422 നോർത്ത് മാഷർ സ്ട്രീറ്റിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നടക്കും.
ഈ വർഷത്തെ ഉത്സവം സമൂഹത്തിന് അവിസ്മരണീയമായ ഒരു ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഇടവക വികാരിയും പ്രസിഡന്റുമായ റവ.ഫാ.ഡോ. ജോൺസൺ സി. ജോൺ പറഞ്ഞു.
ഫുഡ് ഫെസ്റ്റിവൽ - മാർത്തമറിയം സമാജവും പുരുഷന്മാരുടെ ഫോറവും സംഘടിപ്പിക്കുന്ന തത്സമയ ദക്ഷിണേന്ത്യൻ ഭക്ഷണ കൗണ്ടറുകൾ എന്നിവ ഉണ്ടാകും. ക്ലോത്തിംഗ് മാർട്ട്, ഫ്രഷ് മാർക്കറ്റ് എന്നിവ ജോസ്ലിൻ ഫിലിപ്പും അയറിൻ ജേക്കബും ഏകോപിപ്പിക്കും.
വിനോദവും സംസ്കാരവും യുവാക്കളും എംജിഒസിഎസ്എമ്മും സാംസ്കാരിക പരിപാടികൾ തയാറാക്കുന്നതിനൊപ്പം ഇടവകയുടെ നിലവിലുള്ള പള്ളി നിർമാണ പദ്ധതികൾക്കായി പ്രവർത്തിക്കുന്നു.
ടിജോ ജേക്കബ്, ഡെയ്സി ജോൺ, ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. റവ.ഫാ.ഡോ. ജോൺസൺ എല്ലാവരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചു.