ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം: അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണർ
സുനിൽ തൈമറ്റം
Friday, September 26, 2025 2:56 PM IST
ന്യൂജഴ്സി: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണർ.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സിഎംഡി ബോബി എം. ജേക്കബ് വിശിഷ്ടാതിഥിയായി സമ്മേളനത്തിൽ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ-മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിയും പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, കോൺഫെറൻസ് ചെയർമാൻ സജി എബ്രഹാം, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സമ്മേളനത്തിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.