ദാമ്പത്യ നവീകരണ ധ്യാനം സോമർസെറ്റ് ദൈവാലയത്തിൽ ശനിയാഴ്ച
സെബാസ്റ്റ്യൻ ആന്റണി
Thursday, September 25, 2025 4:07 PM IST
ന്യൂജഴ്സി: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് ശനിയാഴ്ച സോമർസെറ്റിലെ സെന്റ് തോമസ് സീറോമലബാർ കാത്തോലിക് ഫൊറോന ദൈവാലയത്തിൽ(508 Elizabeth Ave, Somerset, NJ 08873) ദാമ്പത്യ നവീകരണ ധ്യാനം സംഘടിപ്പിക്കുന്നതായി ഇടവക വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.
15 വർഷത്തിൽ താഴെ വിവാഹജീവിതം നയിക്കുന്ന ദമ്പതികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഏകദിന ധ്യാനം, നിങ്ങളുടെ വിശ്വാസം ആഴപ്പെടുത്താനും ദാമ്പത്യബന്ധം പരിപോഷിപ്പിക്കാനും വിവാഹജീവിതത്തിന്റെ സന്തോഷവും ശക്തിയും വീണ്ടെടുക്കാനും അവസരമൊരുക്കും. തിരക്കേറിയ ജീവിതത്തിൽനിന്ന് മാറി നിങ്ങളുടെ ബന്ധത്തിന് കൂടുതൽ കരുത്ത് പകരാനും ഈ ധ്യാനം സഹായിക്കും.
പരിപാടി വിശദാംശങ്ങൾ: സെപ്റ്റംബർ 27, ശനിയാഴ്ച. സമയം: രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ. വേദി: സെന്റ് തോമസ് സീറോമലബാർ കാത്തോലിക് ഫൊറോന ദൈവാലയം സോമർസെറ്റ് ന്യൂജഴ്സി.
പ്രശസ്തരായ ആർട്ട് & ലൊറൈൻ ബെന്നറ്റ്, ജിലു ചെങ്ങനാട്ട്, ഫാ. മെൽവിൻ പോൾ എന്നിവർ ഈ ധ്യാനത്തിന് നേതൃത്വം നൽകും. പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, ചിന്തോദ്ദീപകമായ വിചിന്തനങ്ങൾ, ആകർഷകമായ ചർച്ചകൾ എന്നിവ ഈ ധ്യാനത്തെ കൂടുതൽ സമ്പന്നമാക്കും.
വിവാഹജീവിതത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളും തുറന്നു സംസാരിക്കാനും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ഈ ധ്യാനം അവസരം നൽകും. ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.
സീറ്റുകൾ പരിമിതമാണെന്നും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: റവ.ഫാ. മെൽവിൻ പോൾ - 410 206 2690, ജെസ്ലിൻ മെത്തിപ്പാറ - 678 426 8692. [email protected]
https://www.stthomassyronj.org