ഇന്ത്യ പ്രസ് ക്ലബ് രാജ്യാന്തര മാധ്യമ സമ്മേളനം: വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥി
സുനിൽ തൈമറ്റം
Saturday, September 20, 2025 10:42 AM IST
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ വച്ചാണ് രാജ്യാന്തര മാധ്യമസമ്മേളനം അരങ്ങേറുന്നത്.
മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ബി. ജെസ്മസ്, അബ്ജോത് വർഗീസ്, സുജയ പാർവതി, ഹാഷ്മി താജ് ഇബ്രാഹിം, മറ്റു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും പങ്കെടുക്കുന്ന കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കുന്നു സംഘാടകർ പറഞ്ഞു.