ഡോ. എമി മെറിൻ ജോയിക്ക് പിയർ പോൾ സ്കോളർഷിപ്പ് അവാർഡ്
Tuesday, September 23, 2025 11:08 AM IST
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ആസ്ഥാനമായ ഹിഡൻ പേൾ പ്രസും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ഈസ്റ്റൺ ക്രിസ്റ്റ്യനിറ്റിയും സംയുക്തമായി നൽകുന്ന പിയർ പോൾ സ്കോളർഷിപ്പ് അവാർഡിന് അർഹയായ ഡോ. എമി മെറിൻ ജോയി.
‘കേരളത്തിലെ മധ്യപൂർവകാല ജസ്യൂട്ട് മിഷനും മതാന്തര സംവാദങ്ങളും’ എന്ന പഠനത്തിനാണ് അവാർഡ്. 5000 ഡോളർ സമ്മാനത്തുകയുള്ള അവാർഡ് അക്കാദമിക് രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായാണ് നൽകുന്നത്.
വിയന്ന സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയായ എമി കോതമംഗലം വാരപ്പെട്ടി മണിയാട്ടുകൂടിയിൽ എം.വി. ജോയിയുടെയും (റിട്ട. ജില്ലാ കോടതി ശിരസ്തദാർ) റെയ്ച്ചൽ കെ. വർഗീസിന്റെയും(റിട്ട. ഡപ്യൂട്ടി കളക്ടർ) മകളാണ്.