"ചട്ടമ്പീസ്' പറന്നെത്തി; 35 വർഷത്തിനു ശേഷമുള്ള പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി
മാർട്ടിൻ വിലങ്ങോലിൽ
Tuesday, September 23, 2025 5:18 PM IST
തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ സ്കൂളിൽ 1990ൽ പത്താം ക്ലാസ് പൂർത്തിയാക്കിയവർ 35 വർഷത്തിന് ശേഷം ഒത്തുചേർന്നു. "ബ്ലാക്ക് ആൻഡ് ബ്ലാക്ക്' തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് അറുപതിലധികം പേരാണ് പൂർവ വിദ്യാർഥി സംഗമത്തിനായി തിരുവനന്തപുരത്ത് ഒത്തുചേർന്നത്.
പലർക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. "ചട്ടമ്പീസ് @35' എന്നു പേരിട്ട പരിപാടിയിൽ യുഎസ്, മധ്യേഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൂർവ വിദ്യാർഥികൾ പങ്കെടുത്തു.

പേരൂർക്കടയിലെ ബ്ലൂ കാസിൽ ഹോട്ടലിലെ രാവിലെയുള്ള പരിപാടികൾക്ക് ശേഷം വൈകുന്നേരം കോവളത്തെ ആദിശക്തി റിസോർട്ടിൽ പൂർവ വിദ്യാർഥികൾ വീണ്ടും ഒത്തുകൂടി. ഡിജെ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു.