ഫാ. ജോസഫ് മണപ്പുറം അമേരിക്കയില്‍ അന്തരിച്ചു
Tuesday, September 23, 2025 10:08 AM IST
ഹൂസ്റ്റണ്‍: കോട്ടയം അതിരൂപതാംഗമായ ഫാ. ജോസഫ് മണപ്പുറം(81) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. ഒളശ മണപ്പുറത്ത് ഉതുപ്പാന് പുന്നന്‍ - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.
കോട്ടയം അതിരൂപതയിലെ നീറിക്കാട്, കുമരകം, മ്രാല, ഇരവിമംഗലം പള്ളികളിലും മാലക്കല്ലില്‍ കോട്ടയം എസ്റ്റേറ്റിന്റെ മാനേജരായും സേവനം ചെയ്തു. തുടർന്നു 1998 മുതൽ അമേരിക്കയിലെ ഹൂസ്റ്റണ്‍, ഡാളസ് ക്നാനായ മിഷനുകളില്‍ സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങള്‍: ജോര്‍ജ്, ലീലാമ്മ വടക്കേടം, മേരി കാളവേലില്‍, എല്‍സി തുരുത്തുവേലില്‍, ജെസി മൂഴയില്‍.