സികെ തറവാട് ക്ലബിന്റെ ഉദ്ഘാടനം വർണശബളമായി
Thursday, September 25, 2025 10:19 AM IST
ചാത്തംകെന്റ്: ഈ മാസം 20ന് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സികെ തറവാട് ക്ലബ് ചാത്തംകെന്റ് മേയർ ഡാരിൻ കാനിഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വർണശബളമായ ചടങ്ങ് മലയാളി സമൂഹത്തിന് ഒരേ സമയം അഭിമാനകരവും ഉത്സാഹജനകവുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി വ്യക്തികൾ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് ജയ്മോൻ ജോർജ് സ്വാഗതം അർപ്പിച്ച സമ്മേളനത്തിൽ സെന്റർ ഫോർ കനേഡിയൻ മലയാളി അഫേഴ്സ് പ്രസിഡന്റ് പ്രവീൺ വർക്കി മുഖ്യപ്രഭാഷണവും ക്ലബിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
സികെ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് റാഫി വീട്ടിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി മജീഷ് മാത്യു നന്ദി അറിയിച്ചു.
ക്ലബ് അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാപരിപാടികൾ കാഴ്ചക്കാർക്ക് ഇന്ദ്രിയാനുഭവം നൽകി. പ്രശസ്ത മെന്റലിസ്റ്റ് ഫെബിൻ ഹരിപ്പാടിന്റെ മാജിക് ഷോ ചടങ്ങിന്റെ മാറ്റുകൂട്ടി. ലണ്ടൻ ശിവാസ് ഓർക്കസ്ട്രയുടെ ഗാനമേള സംഗീതാസ്വാദകർക്ക് മഹത്തായ അനുഭവമായി.
200ലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന്റെ വിജയത്തിനായി ക്ലബ് വൈസ് പ്രസിഡന്റ് അജി ഫ്രാൻസിസ്, സെക്രട്ടറി ലിജിൻ ജോയ്, ട്രഷറർ മജു പീറ്റർ, പ്രോഗ്രാം കോഓർഡിനേർമാർ ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്ലി അഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.
അംഗങ്ങളുടെ സജീവ പങ്കാളിത്തം മലയാളി സമൂഹത്തിന്റെ സംസ്കാരത്തിനും ഐക്യത്തിനും പ്രതീകമായി മാറിയിരുന്നു.