ഫൊക്കാന ഇമിഗ്രേഷൻ വെബിനാർ വ്യാഴാഴ്ച
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, September 25, 2025 12:13 PM IST
ന്യൂയോർക്ക്: എച്ച് വണ്‍ ബി വിസയുടെ പുതിയ നിയമം വരുത്തികൊണ്ടുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതും ഈ വർഷം സ്റ്റുഡന്റ് വിസയിൽ ഉണ്ടായ മാറ്റങ്ങളും ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ അപ്ഡേറ്റും തുടങ്ങിയ ഇമിഗ്രേഷൻ മാറ്റങ്ങൾ ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യക്കാർക്കാണ്.
അവർക്ക് വേണ്ടുന്ന നിയമ നിർദേശങ്ങൾ നൽകുകയും അവർ ചെയ്യെണ്ടുന്നതും അറിഞ്ഞിരിക്കേണ്ടുന്നതുമായ നിർദേശങ്ങൾ നൽകുവാനാണ് ഫൊക്കാന വ്യാഴാഴ്ച (സെപ്റ്റംബർ 25) രാത്രി എട്ടിന് ഇമിഗ്രേഷൻ വെബിനാർ നടത്തുന്നത്.
അമേരിക്കയിലെ അറിയപ്പെടുന്ന ഇമിഗ്രേഷൻ ലോയർ ഗ്രൂപ്പായ Dewan & Associates, PLLC. ലോയേഴ് ഗ്രൂപ്പിലെ Suneeta T. Dewan, Esq., Founder; Dewan & Associates; Poonam Gupta, Esq.; Counsel; Hafiz Uddin, Esq, Managing Attorney എന്നിവർ എച്ച് വണ്‍ വിസ ഉൾപ്പെടെയുള്ള അപ്ഡേറ്ററിനെ പറ്റി വിശദമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുന്നതുമാണ്.
എച്ച് വണ്‍ വിസയിൽ അമേരിക്കയിൽ ജോലിചെയ്യുന്നതിൽ 70 ശതമാനത്തോളം ഇന്ത്യക്കാർ ആണ്. അവർക്ക് ഏറ്റവും അധികം ആശങ്ക ഉണ്ടാകുന്ന ഒരു നിയമമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഏറെ മാനസിക സംഘർഷാവസ്ഥയിലുടെയാണ് ഓരോ എച്ച് വണ്‍ ബി വിസക്കാരുടെ ജീവിതം മുന്നോട്ടു പോകുന്നത്, നാളെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെയാണ്.
പല എച്ച് വണ്‍ ബി വിസക്കാരും നിയമസഹായത്തിനു വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ മാറ്റങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇമിഗ്രേഷൻ മാറ്റങ്ങളും നമ്മുടെ ചോദ്യങ്ങളുമാണ് ഈ വെബിനാർ ചർച്ചാവിഷയമാകുന്നത്.
എല്ലാവരും വെബിനാറിൽ പങ്കെടുക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭ്യർഥിച്ചു.
ലിങ്ക്: https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669
മീറ്റിംഗ് ഐഡി: 201 563 6294, പാസ്കോഡ്: 12345