സ്നേഹ സങ്കീർത്തനം ഒക്ടോബർ 10ന് ഡാളസിൽ
വിനോദ് കൊണ്ടൂർ ഡേവിഡ്
Friday, September 26, 2025 2:26 AM IST
ഡാളസ്/മെസ്കിറ്റ്: ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്മാനുവേൽ ഹെൻറിയും സംഘവും ഡാളസിൽ ന്ധസ്നേഹ സങ്കീർത്തനം’ സംഗീത സന്ധ്യയുമായി എത്തുന്നു. ഒക്ടോബർ 10ന് ഷാരൺ ഇവന്റ് സെന്ററിൽ (940 ബാൺസ് ബ്രിഡ്ജ് റോഡ്, മെസ്കിറ്റ്, ടെക്സസ് . 940 Barnes Bridge Rd., Mesquite, TX 75150)) വൈകിട്ട് 6. 30 മുതൽ 9:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഇമ്മാനുവേൽ ഹെൻറിയോടൊപ്പം പ്രശസ്ത ഗായകരായ റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലടി എന്നിവരും പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ പര്യടനത്തിനെത്തുന്നതിന്റെ ഭാഗമായാണ് സ്നേഹസങ്കീർത്തനം ടീം ഡാളസിലും പരിപാടി സംഘടിപ്പിക്കുന്നത്.
എസ്തബാൻ എന്റർടൈയിട്ട്മെന്റ് ആണ് സ്നേഹസങ്കീർത്തനം ഡാളസ് മെട്രോപ്ലക്സിൽ എത്തിക്കുന്നത്. ടിക്കറ്റ് നിരക്ക് 25 ഡോളർ. പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ഡാളസിലെ സ്കോട്ടിഷ് റൈറ്റ് ഫോർ ചിൽഡ്രൻസ് ഹോസ്പിറ്റൽ ചാരിറ്റി പ്രവർത്തനത്തിനായി ഉപയോഗിക്കും എന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് ഡാലസിലെ മലയാളി സമൂഹത്തിന്റെ പിന്തുണ സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വിനോദ് കൊണ്ടൂർ 313 208 4952, സ്റ്റാൻലി സ്റ്റീഫൻ 267 912 4400, നീൽ തോമസ് 469 258 9522, റോബി ജെയിംസ് 817 696 7450