എംഎ കോളജ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ പ്രിന്‍സിപ്പൾമാര്‍ക്ക് സ്വീകരണം
Friday, September 26, 2025 5:32 PM IST
ന്യൂയോര്‍ക്ക്: കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം നാലിന് ന്യൂയോര്‍ക്ക് റോക്ക്ലന്ഡിലെ മലബാര്‍ പാലസ് റസ്റ്റോറന്റില്‍ വച്ച് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം നടത്തുന്നു.
യോഗത്തില്‍ മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് സെക്രട്ടറിയും മുന്‍ പ്രിന്‍സിപ്പളുമായ ഡോ. വിനി വര്‍ഗീസ്, ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന്റെ നിലവിലെ പ്രിന്‍സിപ്പളുമായ ഡോ. മഞ്ചു കുര്യന്, മാര്‍ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജ് പ്രിന്‍സിപ്പളുമായ ഡൊ. ബോസ് മാത്യു ജോസ് എന്നിവരെ ആദരിക്കും.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അലുമ്നി യുഎസ്എയുടെ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. അക്കാദമിക് തലത്തിലും പഠ്യേതര നിലകളിലും ഇന്ത്യയില്‍തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന കലാലയങ്ങളാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനിയറിംഗും ആര്‍ട്സ് ആൻഡ് സയന്‍സ് കോളജും.
പരിപാടിയിലേക്ക് എംഎ കോളജിന്റെ മുൻ വിദ്യാർഥികളെ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വേദി: Malabar Palace, 44 Route 303, Valley Cottage, NY 10989.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (പ്രസിഡന്റ്) - 267 980 7923, ജോബി മാത്യു (സെക്രട്ടറി) - 301 624 9539, ജോര്‍ജ് വര്‍ഗീസ് (ട്രഷറര്‍) - 954 655 4500.