ഡോ. മുരളി തുമ്മാരുകുടിയുടെ പ്രഭാഷണം 11ന്
വർഗീസ് പോത്താനിക്കാട്
Thursday, October 2, 2025 5:13 PM IST
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് അലുമ്നി യുഎസ്എ സംഘടിപ്പിക്കുന്ന പ്രചോദനാത്മക പ്രഭാഷണം ഈ മാസം 11ന് ന്യൂയോർക്ക് സമയം രാവിലെ 10ന് ഡോ. മുരളി തുമ്മാരുകുടി ഓൺലെെനിലൂടെ നടത്തും.
"കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികൾക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയും' (How can Malayalee Diaspora contribute to the Development of Kerala) എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണം.
യോഗത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി എം.എ കോളജ് അലുമ്നി യുഎസ്എയുടെ ഭാരവാഹികൾ അറിയിച്ചു.
മീറ്റിംഗ് ഐഡി: 308 354 4094, പാസ്കോഡ്: 1234.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (പ്രസിഡന്റ്) - 267 980 7923, ജോബി മാത്യു (സെക്രട്ടറി) - 301 624 9539, ജോർജ് വർഗീസ് (ട്രഷറർ) - 954 655 4500.