കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസിൽ വിൻസെന്റ് ഡി പോൾ ദിനാഘോഷം
Tuesday, September 30, 2025 10:30 AM IST
ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് വിൻസെന്റ് ഡി പോൾ ദിനവും നടുതലത്തിരുനാളും സംയുക്തമായി ആഘോഷിച്ചു.
വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി ചെയ്ത നന്മകൾ ജോൺ വാരിയെത്ത് ഇടവക ജനത്തിന് വിവരിച്ചു. വിൻസെന്റ് ഡി പോൾ ദിനമായ ഞായറാഴ്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ കാഴ്ചവയ്പ് സമർപണം നടത്തപ്പെട്ടു.
അന്നത്തെ വി. ബലിയർപ്പണത്തിന് സൊസൈറ്റി അംഗങ്ങൾ നേതൃത്വം നൽകി. ചാരിറ്റി ഫണ്ട് ധനശേഖരണാർഥം നടുതലത്തിരുനാൾ ഒപ്പം ആഘോഷിച്ചു. പച്ചക്കറികൾ കൊണ്ട് വന്ന് നല്കി വിറ്റ് ലഭിച്ച തുകകൾ അനേകർക്ക് ആശ്വാസകരമായി മാറുമെന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരിൽ പറഞ്ഞു.
സ്വർഗീയ മധ്യസ്ഥന്റെ തിരുനാൾ നന്മയുടെ ഉത്സവമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു. ഏവരുടെയും സഹായ സഹകരണങ്ങൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ നന്ദി അറിയിച്ചു.