നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവൻഷൻ ഇന്നുമുതൽ
പി.പി. ചെറിയാൻ
Monday, September 29, 2025 1:04 PM IST
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘവാര കൺവൻഷൻ ഇന്ന് മുതൽ ശനിയാഴ്ച വരെ രാത്രി ഏഴ് മുതൽ 8.30 വരെ ഡാളസ്, ഒക്ലഹോമ മാർതോമ്മ ദേവാലയങ്ങളിൽ വച്ച് നടക്കും.
റവ. എബ്രഹാം വി. സാംസൺ (വികാരി, ഫാർമേഴ്സ് ബ്രാഞ്ച് എംടിസി), റവ. റെജിൻ രാജു (വികാരി, സെന്റ് പോൾസ് എംടിസി, മെസ്ക്വിറ്റ്), ജോയ് പുല്ലാട് എന്നിവർ കൺവൻഷനിൽ വചന ശുശ്രുഷ നിർവഹിക്കും.
എല്ലാവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ, ഷാജി എസ് രാമപുരം, അലക്സ് കോശി എന്നിവർ അറിയിച്ചു.