ലീലാ പോൾസൺ ഫ്ലോറിഡയിൽ അന്തരിച്ചു
Monday, September 29, 2025 1:12 PM IST
ഫ്ലോറിഡ: തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ലോറിഡയിലെ ഒർലൻഡോയിൽ അന്തരിച്ചു. തൃശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാംഗമാണ്.
മക്കൾ: ഡേവിഡ് പോൾസൺ (ഫ്ലോറിഡ), തോംസൺ പോൾസൺ (കാനഡ). മരുമക്കൾ: ഡോ. ജോയ്സ് പോൾസൺ, ബ്ലെസി തോംസൺ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30ന് ഐപിസി ഒർലൻഡോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യുവിന്റെ ചുമതലയിൽ ആരംഭിക്കുന്നതും തുടർന്ന് 12.30ന് റോസ് ഹിൽ സെമിത്തേരിയിൽ (1615 old boggy creek) സംസ്കാരം നടത്തപ്പെടുന്നതുമാണ്.