എംഎസിഎഫ് ഓണാഘോഷം ഗംഭീരമായി
അരുൺ ഭാസ്ക്കർ
Saturday, September 27, 2025 5:56 PM IST
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ (എംഎസിഎഫ്) നേതൃത്വത്തില്‍ ടാമ്പ ഫ്ലോറിഡയിൽ അതിഗംഭീരമായി നടത്തി.
രണ്ടായിരത്തോളം പേർ പങ്കെടുത്ത "എംഎസിഎഫ് മാമാങ്കം 2025' മെഗാ ഓണം കേരളത്തനിമകൊണ്ടും കലാമികവുകൊണ്ടും അതീവ ശ്രദ്ധയാകർഷിച്ചു. അമേരിക്കയുടെ നാനാ ഭാഗത്തു നിന്നും എംഎസിഎഫ് മെഗാ ഓണത്തിൽ പങ്കെടുക്കാൻ അനവധിപേർ എത്തിയിരുന്നു.
ക്നാനായ കമ്യൂണിറ്റി സെന്ററിന്റെ എക്സ്റ്റൻഷൻ ഹാളിൽ നടത്തിയ 1300 പേർ പങ്കെടുത്ത മെഗാ ഓണസദ്യയോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം. പാട്ടും ഡാൻസും ഉൾപ്പെടെ പതിനഞ്ചോളം കലാപരിപാടികൾ ഘോഷയാത്രക്ക് മുമ്പ് നടത്തി.
ചെണ്ടമേളവും താലപ്പൊലിഏന്തിയ വനിതമാരുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് മുഖ്യ പരിപാടികൾ തുടങ്ങിയത്. പ്രസിഡന്റ് ടോജിമോൻ പൈതുരുത്തേൽ, സെക്രട്ടറി ഷീല ഷാജു, ട്രെഷറർ സാജൻ കോരത്, ട്രസ്റ്റിബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ, ട്രസ്റ്റിബോർഡ് സെക്രട്ടറി അഞ്ജന നായർ, റിലീജിയസ് ലീഡേഴ്സ് എന്നിവർ വിളക്കുകൊളുത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടോജിമോൻ പൈതുരുത്തേൽ സ്വാഗത പ്രസംഗം അവതരിപ്പിച്ചു. ട്രസ്റ്റിബോർഡ് ചെയർ ഫ്രാൻസിസ് വയലുങ്കൽ ഓണം പ്രോഗ്രാം കൊറിയോഗ്രാഫേഴ്സിനെ ആദരിക്കുന്നതിനായി സ്റ്റേജിലെക്കു വിളിച്ചു. കൊറിയോഗ്രാഫേഴ്സിന്റെ ഉപഹാരങ്ങൾ കൈമാറി.

സെക്രട്ടറി ഷീല ഷാജു നന്ദി പ്രസംഗം നടത്തി. ബോർഡ് ഓഫ് ഡിറക്ടര്‍സ് - പ്രസിഡന്റ് ടോജിമോൻ പൈതുരുത്തേൽ. പ്രസിഡന്റ് ഇലക്ട് ബെൻ കനകഭായി, സെക്രട്ടറി ഷീല ഷാജു, ട്രെഷറർ സാജൻ കോരത്, ജോയിന്റ് സെക്രട്ടറി ജ്യോതി അരുണ്‍, ജോയിന്റ് ട്രഷറർ മിധുൻ കുഞ്ചെറിയ, ഷിബു തേക്കടവൻ,നാൻസി മാത്യു, ജൂഡ് മടത്തിലേത്, പഞ്ചമി അജയ്, ജിബിൻ ജോസ്, റോസീ ഋതിക, റോണി സൈമൺ, സാറ മത്തായി, സബീത ഊരാളിൽ,
ട്രസ്റ്റിബോർഡ് - ചെയർ ഫ്രാൻസിസ് വയലുങ്കൽ, സെക്രട്ടറി അഞ്ജന കൃഷ്ണൻ ,ട്രെഷറർ സുനിൽ വറുഗീസ്, എബി പ്രാലേൽ, എബ്രഹാം ചാക്കോ,കിഷോർ പീറ്റർ എന്നിവരുടെ നിരന്തര പ്രയ്തനത്തിലാണ് ഓണാഘോഷം ഇത്ര ഗംഭീരമായി നടത്താൻ സാധിച്ചത്.
ദിവ്യ ബാബു, ആൻസി സെഡ്വിൻ,പഞ്ചമി അജയ്, റീന മാർട്ടിൻ, റോസ് റിതിക, ദിവ്യ എഡ്വേഡ് എന്നിവരുടെ നേതൃത്വത്തിൽ വിമൻസ് ഫോറം നടത്തിയ മാമാങ്കത്തിന് കൊറിയോഗ്രാഫേഴ്സ് നാലുമാസത്തിലേറെ ആയി നടന്ന പ്രാക്ടീസ് സെഷൻസ് ആണ് സംഘടിപ്പിച്ചത്.
കൊച്ചു കുട്ടികൾ മുതൽ ഇരുന്നൂറ്റമ്പതോളം കലാകാരന്മാർ പങ്കെടുത്ത, രണ്ടു മണിക്കൂറോളം നീണ്ട അതിഗംഭീരമായ കലാപരിപാടികൾ പ്രേക്ഷകരെ പിടിച്ചിരുത്തി. ടിറ്റോ ജോൺ ആയിരുന്നു കേരളത്തനിമയുള്ള മാവേലി.
വിഭവസമൃദ്ധമായ ഓണ സദ്യ ഒരുക്കിയത് മാർട്ടിന്റെ നേതൃത്തിക്കുള്ള മാർട്ടിൻസ് റസ്റ്റർന്റ് ടീം ആയിരുന്നു. പരിപാടിയുടെ വിഡിയോ സപ്പോർട്ട് ജെപി ക്രീയേഷൻസും ഫോട്ടോഗ്രാഫി അലിറ്റ മോമന്റ്സുമാണ് നിർവഹിച്ചത്.
ഓണം പരിപാടി കാണുവാനും അമേരിക്കയിലെ കേരളമായ ഫ്ലോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്കാരിക കേന്ദ്രമായ എംഎസിഎഫിന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്ഡേറ്റ്സ് കിട്ടുവാനും എംഎസിഎഫ് ഫേസ്ബുക് പേജ് (https://www.facebook.com/MacfTampa) പിന്തുടരുക.