അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
Saturday, October 11, 2025 2:00 PM IST
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റെയും (ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ സെക്രട്ടറി) റിട്ട. അധ്യാപിക ജോസി ജോണിന്റെയും മകൻ അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച നാലിനു പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ: ആല്‍ബി ലുക്കോസ് പാച്ചിറ ചോഴിയക്കാട് കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എയ്മ, എലോറ. മൃതദേഹം ഞായറാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തിൽ കൊണ്ടുവരും.