കെഐജി ഇംഗ്ലീഷ് മദ്രസ ഇന്റർ സ്കൂൾ മത്സരം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Monday, October 20, 2025 11:02 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് കുവൈറ്റിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ഇസ്ലാമിക് കോമ്പറ്റീഷൻ 2025 സംഘടിപ്പിച്ചു.
സാൽമിയയിലെ അൽ നജാത്ത് സ്കൂളിൽ നടന്ന മത്സരത്തിൽ ഖുറാൻ പാരായണം, ഖുറാൻ മനഃപാഠം, പ്രസംഗം, കാലിഗ്രാഫി, കളറിംഗ് എന്നിങ്ങനെ അഞ്ച് പ്രധാന ഇനങ്ങളാണുണ്ടായിരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി കിഡ്സ്, സബ്-ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
കുവൈറ്റിലെ ഇരുപത്തഞ്ചിലധികം സ്കൂളുകളിൽ നിന്നുള്ള 600 ലധികം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു. വിജയികളെ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
അബ്ദുൽ മുഹ്സിൻ അൽ ലഹ്വ്, ഖുതൈബ അൽ സുവൈദ്, ഖാലിദ് അൽ സബ, ഫൈസൽ മഞ്ചേരി, ഫിറോസ് ഹമീദ്, അൻവർ സഈദ്, ഡോ. അലിഫ് ഷുക്കൂർ, താജുദ്ദീൻ മദീനി എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ തലത്തിൽ, ഇന്ത്യ ഇന്റർ നാഷണൽ സ്കൂൾ മംഗഫ് ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ രണ്ടാം സ്ഥാനത്തും ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (ഡി.പി.എസ്) മൂന്നാം സ്ഥാനത്തും എത്തി.
ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക് സ്റ്റഡീസ്, കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവാസി വിദ്യാർഥികൾക്കായി ക്ലാസുകൾ നടത്തുന്നുണ്ട്.
കുവൈറ്റിൽ താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്കായി അഡ്മിഷൻ തുടരുന്നു. കൂടാതെ ഗതാഗത സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 65762175 (ഫഹാഹീൽ), 65757138 (ഖൈത്താൻ), 55238583 (സാൽമിയ), 99354375 (ജഹ്റ).
മലയാളം മദ്രസകളിൽ അഡ്മിഷൻ നേടുന്നതിന് ഈ നമ്പറുകളിൽ ബന്ധപ്പെടുക: 66977039 (സാൽമിയ), 50111731 (ഫർവാനിയ), 99771469 (അബ്ബാസിയ), 65975080 (ഫഹാഹീൽ).