ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഷിബി പോൾ മുളന്തുരുത്തി
Thursday, October 23, 2025 11:20 AM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാർഥനയെ തുടർന്ന് ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളിയാണ് (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാർത്ഥനായോഗം ജനറൽ സെക്രട്ടറി).
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം) 7.15ന് ധ്യാന പ്രസംഗവും 8.30ന് പ്രാർഥനയും ആശിർവാദവും നടക്കും.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ കുർബാനയെ തുടർന്ന് ബൈബിള്‍ കൺവൻഷൻ സമാപനവും ആശിർവാദവും നടക്കും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ബൈബിള്‍ കൺവൻഷൻ ക്രമീകരണത്തിന് നേതൃത്വം നൽകും.