അതിരുവിടുന്ന കലാലയ രാഷ്ട്രീയം
Sunday, August 4, 2019 1:28 AM IST
നിലവിലുള്ളത് കലാലയങ്ങളോ കലാപ ആലയങ്ങളോ എന്നു സമൂഹം സംശയിക്കുന്നു. കോളജ് രാഷ്ട്രീയത്തിലെ ദുരന്തഫലങ്ങൾ കേരളത്തിന്റെ ഓർമയിൽ പ്രതിഫലിച്ചു നിൽക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഈ അക്രമപരന്പരകൾക്ക് വിരാമം ഇടേണ്ടത് ആര്? നിയന്ത്രിക്കേണ്ടവർ വളമിട്ടു കൊടുക്കുന്നു. യുവാക്കൾ അക്രമത്തിന്റെ വഴി സ്വന്തമാക്കുന്നു. നാളെയുടെ വാഗ്ദാനമായ നല്ല ചെറുപ്പത്തിന്റെ ഭാവിക്ക് മറ്റാരോ വിലപേശുന്നു.
കോളജുകളിൽ നടക്കുന്നത് പഠനമല്ല, ഏതൊക്കെയോ ദുരന്തനാടകങ്ങളുടെ റിഹേഴ്സലാണ്. യുവാക്കൾ എല്ലാ സമചിത്തതകളും മറന്ന് അരങ്ങത്ത് ആയുധം എടുക്കുന്നു. ഇവരുൾപ്പെടുന്ന സമൂഹം അഥവാ കുടുംബം തുഴ നഷ്ടപ്പെട്ട തോണിയിൽ തന്നെ! കോളജുകളിൽ സാങ്കേതികവിദ്യയല്ലസംഹാരവിദ്യയാണ് പഠനവിഷയമെങ്കിൽ അധികാരികൾ അതു നിനച്ചറിയുക. നിയന്ത്രണം ഏർപ്പെടുത്തുക.
ചിന്നപ്പൻ കുറിച്ചിത്താനം