മർദനമുറ തുടരുന്ന പോലീസ്
Tuesday, August 27, 2019 11:15 PM IST
പോലീസിന്റെ കിരാതമായ മർദനമുറകൾ ഒരുകാലത്ത് ഏറ്റുവാങ്ങിയവരാണ് ഇന്നു കേരളം ഭരിക്കുന്നത്. ഇവർ വിചാരിച്ചാൽ നിഷ്പ്രയാസം പോലീസിനെ നിലയ്ക്കുനിർത്താൻ കഴിയും. പക്ഷേ അതിനുപകരം പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ എന്നയാളെ നിഷ്ഠുരമായി കൊലപ്പെടുത്തി. ഈ പൈശാചികതയെപ്പോലും ഒരു മന്ത്രി ന്യായീകരിക്കുന്നതു കേട്ടപ്പോൾ വലിയ വിഷമം തോന്നി.
ഇതിനു മുന്പും പോലീസിന്റെ ക്രൂരമായ മർദനമേറ്റ് മരണം ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ശക്തമായ നടപടിയെടുക്കുന്നതിനുള്ള ആർജവം സർക്കാർ കാണിച്ചിരുന്നെങ്കിൽ രാജ്കുമാറിന് ഈ ഗതി വരില്ലായിരുന്നു. പോലീസ് സേനയ്ക്കുള്ളിൽ കയറിക്കൂടിയ രക്തരക്ഷസുകളെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള സന്മനസ് ഇനിയെങ്കിലും സർക്കാർ കാണിക്കണം.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ