കാരുണ്യ സഹായ പദ്ധതി തുടരണം
Tuesday, August 27, 2019 11:17 PM IST
പതിനായിരക്കണക്കിന് ആളുകൾക്ക് അപ്രതീക്ഷിതമായ രോഗങ്ങളാൽ ബുദ്ധിമുട്ടിലാകുന്പോൾ സാന്ത്വനമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയത് സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. പ്രതിഷേധാർഹമാണ്. അന്തരിച്ച നേതാവ് കെ.എം. മാണിയുടെ ഏറ്റവും ധന്യമായ പദ്ധതിയായിരുന്നു കാരുണ്യ ചികിത്സാ സഹായ പദ്ധതി.
കാരുണ്യ ലോട്ടറിയിലൂടെ കിട്ടുന്ന പണം രോഗികൾക്ക് ലഭിക്കുന്പോൾ രോഗികളോടു ചെയ്യുന്ന പുണ്യം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് പ്രദാനം ചെയ്യുന്നത്. ആയതിനാൽ കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നു പൂർണമായും പിന്തിരിയണം. അഥവാ കാരുണ്യ പദ്ധതി നിർത്തലാക്കിയാൽ കാരുണ്യ ലോട്ടറികളും നിർത്തലാക്കേണ്ടതല്ലേ?
സിറിയക് ആദിത്യപുരം, കടുത്തുരുത്തി