പഴയ പുസ്തകങ്ങൾ
Sunday, September 22, 2019 1:27 AM IST
സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച പഴയ പുസ്തകങ്ങൾ വില്പന നടത്തുന്നവരെക്കുറിച്ചുള്ള ലേഖനം വളരെ നന്നായിരുന്നു. പഴയ പുസ്തകവില്പന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വളരെ മനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. ഞാൻ തിരുവനന്തപുരത്ത് പോകുന്പോൾ പാളയത്തുള്ള പുസ്തക കേന്ദ്രത്തിൽ എത്തുക പതിവാണ്. കഴിഞ്ഞ തവണ പോയപ്പോൾ The Times പത്രം പ്രസിദ്ധീകരിച്ച Atlas of the world പഴയ വിലയ്ക്ക് ലഭിച്ചു. പുതിയ തലമുറയ്ക്ക് ഇത്തരം അനുഭവങ്ങൾ പകർന്നുനല്കിയതിന് നന്ദി.
മഹിപാൽ, ആലപ്പുഴ