നീതിദേവത കാണുന്നുണ്ടോ?
Monday, October 7, 2019 12:31 AM IST
ഗ്രാമത്തിലുള്ളതെല്ലാം വിറ്റുപെറുക്കി പട്ടണത്തിൽ ഒരു ഫ്ളാറ്റ് വാങ്ങി കഷ്ടതയിലും നഷ്ടത്തിലുമായ സാധാരണക്കാർ. ഫ്ളാറ്റ് പണിതവനും പണിയാൻ അനുമതി കൊടുത്തവരും ഫ്രീ. പാലം നിർമിച്ച് രണ്ടുവർഷത്തിനുള്ളിൽ തകർന്നു. കട്ടവനേയും കൂട്ടുനിന്നവനേയും കാണുന്നില്ല. കിട്ടിയവൻ സർക്കാർ ഭക്ഷണം കഴിക്കുന്നു. മുൻമന്ത്രി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പെൺകുട്ടിയെ ജയിലിൽ അടയ്ക്കുന്നു. റോഡപകടങ്ങളിൽ ദിനംപ്രതി അനവധി യുവാക്കൾ മരിക്കുന്നു. റോഡിന്റെ ശോച്യാവസ്ഥയോ, ഗതാഗതനിയമ പാലനമോ നീതിദേവത കാണുന്നുണ്ടോ എന്തോ?
സാമുവൽ കൊച്ചുവിളയിൽ, മൈലപ്ര.