കോപ്പിയടിക്കുന്ന കുട്ടി ഡോക്ടർമാർ
Sunday, October 13, 2019 1:22 AM IST
മെഡിസിന് പഠിക്കുന്ന കുട്ടി ഡോക്ടർമാർ കോപ്പിയടിച്ച് പരീക്ഷകൾ വിജയിക്കുന്നു എന്നത് വളരെ ഭയത്തോടും ആശങ്കയോടുമാണ് കേരളം ശ്രവിച്ചത്. ഒരു രോഗി ഡോക്ടറുടെ അരിക്കൽ ചെല്ലുന്പോൾ ,ഡോക്ടറുടെ ഒരോ വാക്കുകളും അവർക്ക് വേദവാക്യമാണ്. അത്യാസന്ന നിലയിൽ ഒരു രോഗി ഡോക്ടറെ സമീപിച്ചാൽ മെഡിസിന്റെ ബുക്ക് നോക്കി ചികിത്സാരീതി നിർണയം നടത്താമെന്ന് വന്നാൽ കേരളത്തിലെ ആരോഗ്യ പരിരക്ഷ എങ്ങനെയാകും?
ഒരു ഡോക്ടർക്കു സമൂഹം നൽകുന്ന ആദരവും ബഹുമാനവും വിലപ്പെട്ടതാണ്. മിടുക്കരായ കുട്ടിഡോക്ടർമാർ ആ പ്രഫഷൻ തെരഞ്ഞെടുക്കുന്പോൾ മറ്റ് ജോലികളെ പോലെയല്ലെന്ന് ഓർക്കേണ്ടതാണ്.
കലയപുരം മോനച്ചൻ ചേറൂർ, മലപ്പുറം