ഗാന്ധിജയന്തിയും ക്രിക്കറ്റ് മത്സരവും
Sunday, October 13, 2019 1:23 AM IST
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഇന്ത്യയിൽ പൊതുഅവധിയാണ്. അത് അദ്ദേഹത്തിനോടു ബഹുമാനം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളായ സമാധാനം , ശുചിത്വം എന്നിവ പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ്. ഈ വർഷം അദ്ദേ ഹത്തിന്റെ 150 ാം ജന്മവാർഷികമായിരുന്നു. അതിനനുസരണമായി നാം ആചരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും സമാധാന റാലികളും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ജനങ്ങളെ വ്യത്യസ്തമായ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനാണ് പൊതു അവധികൾ പ്രഖ്യാപിക്കുന്നത്. കേരളത്തിൽ മദ്യ വില്പനശാലകൾക്കും അവധിയായിരുന്നു. ഇങ്ങിനെയൊക്കെ ആണെങ്കിലും ഇന്ത്യയിലെ സന്പന്നമായ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം തുടങ്ങാൻ ഈ ദിവസം തന്നെ തെരഞ്ഞെടുത്തു. ഈ അവധിയും പണം സന്പാദിക്കാനുള്ള അവസരമാക്കി. ക്രിക്കറ്റ് ഇന്ത്യയിലെ ജനങ്ങൾക്ക് ഹരമാണ്. പക്ഷേ അതിന്റെ മത്സരം തുടങ്ങാൻ രാഷ്ട്രപിതാവിന്റെ ജന്മദിനംതന്നെ വേണമായിരുന്നോ എന്നു സംശയമുണ്ട്. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടേണ്ടതാണ് .
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ