മാർക്ക് ദാനവും പരീക്ഷാ തട്ടിപ്പും
Tuesday, November 19, 2019 11:40 PM IST
മാർക്ക് ദാനവും പരീക്ഷാ തട്ടിപ്പും ഗർവും ധിക്കാരവും ധൂർത്തും മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ച പലരും ആഗ്രഹിക്കുന്നില്ല. പക്ഷെ, ബദൽ അന്വേഷിക്കുന്പോഴോ? പടലപിണക്കങ്ങളും മുപ്പിളമ തർക്കങ്ങളും കൊണ്ടു പൊറുതിമുട്ടിയ പ്രതിപക്ഷ നിര എങ്ങനെ ബദലാകും?
നിലവിലെ സാഹചര്യത്തിൽ ഭരണത്തുടർച്ച വന്നാൽ, അതു വലിയ അപകടമായിരിക്കും സൃഷ്ടിക്കുക; താൻപോരിമയും ധൂർത്തും കൊണ്ട് നാട് മുടിഞ്ഞുപോകും. പതിവുപോലെ, ഓരോ അഞ്ചു വർഷവും മുന്നണികൾ മാറിമാറി ഭരിക്കട്ടെ. അതാകും ഉചിതം. അഞ്ചു വർഷം പുറത്തിരിക്കുന്പോൾ, തെറ്റുകുറ്റങ്ങളെ വിശകലനം ചെയ്യാനും തിരുത്താനും സമയം ലഭിക്കും.
വി.ജി. പുഷ്ക്കിൻ, വട്ടിയൂർക്കാവ്.