മുനിയറകൾ സംരക്ഷിക്കണം
Sunday, November 24, 2019 12:25 AM IST
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ആയിരത്തിലധികം മുനിയറകളും നിരവധി ശിലാലിഖിതങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും നാശത്തിന്റെ വക്കിലാണെന്ന് ഒരു വാർത്ത കാണുകയുണ്ടായി. ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ ഇടുക്കി ജില്ലയിലാണെങ്കിലും ഇവ കേരളത്തിന്റെ തന്നെ പൊതു സ്വത്തായി കണക്കാക്കേണ്ടതാണ്.
മഹാശിലായുഗത്തിൽ മരിച്ചവരെ സംസ്കരിക്കുന്ന കുഴിമാടത്തിനു മുകളിൽ സ്ഥാപിച്ചതാണ് മുനിയറകൾ എന്നാണു പറയപ്പെടുന്നത്. പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ ഇടുക്കിയിൽ ഗവേഷകരും ചരിത്ര വിദ്യാർഥികളും സംയുക്തമായി സർവേ നടത്തി സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചതായി അറിയുന്നു. ഇടുക്കിയിലെ പുരാവസ്തുക്കൾ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ കൂടുതൽ ശുഷ്കാന്തി കാണിക്കണം.
വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ.