കേരള ലോട്ടറി സമ്മാനഘടന പരിഷ്കരിക്കണം
Tuesday, December 10, 2019 10:57 PM IST
സംസ്ഥാന സർക്കാർ ലോട്ടറിയുടെ ഒരു ദിവസത്തെ ടിക്കറ്റിൽ, 12 സീരീസുകളിലായി, 108 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കപ്പെടുന്നത്. അതിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്കും സമാശ്വാസ സമ്മാനങ്ങൾക്കും പുറമേ 5000, 2000, 1000, 500, 200, 100 രൂപ സമ്മാനങ്ങൾവീതം. പരമാവധി രണ്ടുലക്ഷം ടിക്കറ്റുകൾക്കു മാത്രമേ സമ്മാനം കിട്ടുന്നുള്ളു. അതായത് ബാക്കിവരുന്ന 106 ലക്ഷം ടിക്കറ്റുകൾക്കും സമ്മാനമില്ലാത്ത അവസ്ഥ!
ലോട്ടറി വില്പനക്കാരുടെ സംഘടനകൾ പറയുന്നത്, ഈ സമ്മാനരാഹിത്യം ലോട്ടറിക്കച്ചവടത്തെ സാരമായി ബാധിച്ചിരിക്കുന്നുവെന്നും ടിക്കറ്റുകൾ പഴയതുപോലെ വിറ്റുപോകുന്നില്ലെന്നുമാണ്. ജനങ്ങളെ ആകർഷിക്കുംവിധം സമ്മാനഘടനയിൽ പ്രകടമായ വർധന വരുത്തിയെങ്കിൽ മാത്രമേ, ഈ കച്ചവട സംരംഭം മുന്നോട്ടുപോകുകയുള്ളു!
വി.ജി. പുഷ്കിൻ, തിരുവനന്തപുരം