Letters
വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യാ​ൻ
Sunday, February 9, 2020 12:08 AM IST
സ​ർ, കേ​ര​ള സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ ഞ​ങ്ങ​ളോ​ട് എ​ന്താ​ണ് വി​വേ​ച​നം. കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം 1000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ഇ​ക്കൊ​ല്ലം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ ശാ​സ്ത്ര പ്ര​തി​ഭ​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ന്നു​ള്ളു. കാ​ഷ് പ്രൈ​സ് ന​ൽ​കു​ന്നി​ല്ല. ഇ​ത് വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യു​മ​ല്ലേ? ഞ​ങ്ങ​ളും മാ​സ​ങ്ങ​ൾ ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ചാ​ണ് സ​ബ് ജി​ല്ല മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ മ​ത്സ​രി​ച്ച് എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ ശാ​സ്ത്ര പ്ര​തി​ഭ​ക​ൾ​ക്കും കൂ​ടി 1000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സ് ന​ൽ​കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.

റി​ൻ​സു എ​ൽ​സാ റോ​യി
(ശാ​സ്ത്രോ​ത്സ​വം എ ​ഗ്രേ​ഡ് ജേ​താ​വ് ) സി​എം​എ​സ് എ​ച്ച്എ​സ് മു​ണ്ടി​യ​പ്പ​ള്ളി