കോവിഡിനു ശേഷം പരിഗണിക്കാൻ ചില നിർദേശങ്ങൾ
Sunday, May 17, 2020 11:28 PM IST
1. സർക്കാർ തലത്തിലും സാമൂഹിക തലത്തിലും വ്യക്തിപരമായ തലത്തിലും ആഡംബര ഭ്രമങ്ങളും ധൂർത്തും ഒഴിവാക്കണം.
2. പ്രകൃതിവിരുദ്ധ സമീപനം മാറ്റണം.
3. ഒരു വീട്ടിൽ ഒന്നോ രണ്ടോ വാഹനം ആയി നിജപ്പെടുത്തുക.
4. ആഡംബര വിവാഹങ്ങളും മൃതസംസ്കാരവും ഒഴിവാക്കണം.
5. സർക്കാർ ആശുപത്രികളിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.
6. ദേവാലയങ്ങൾ ആഡംബര കേന്ദ്രങ്ങളാക്കരുത്.
7. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങൾ ലളിതമായി നടത്തുക.
8. വിഷരഹിതമായ ആഹാരം ഉറപ്പാക്കുക.
9. കോവിഡ് കാലത്തിനു ശേഷവും മാസ്ക് , കൈകഴുകൽ എന്നിവ ശീലമാക്കുക.
10. വർഷത്തിൽ ഒരാഴ്ചയെങ്കിലും സന്പൂർണ ലോക്ക് ഡൗണ്‍ നടപ്പിലാക്കുക.
എ.വി. ജോർജ്, തിരുവല്ല