പഠിക്കേണ്ട പാഠങ്ങൾ
Sunday, May 17, 2020 11:29 PM IST
സദ്യക്കു പോകുന്പോൾ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന മലയാളിയെ ആവശ്യമുള്ളപ്പോഴൊക്കെ കൈകഴുകാൻ കൊറോണ പഠിപ്പിച്ചു. കിട്ടാവുന്നത്ര വിഭവങ്ങൾവച്ചു സദ്യ നടത്തിയിട്ട് നല്ലൊരു പങ്ക് വേസ്റ്റ് ആക്കി കളയുന്ന മലയാളിയെയും എന്തെങ്കിലുമൊക്കെ കഴിച്ചു വീട്ടിലിരിക്കാൻ കൊറോണ പഠിപ്പിച്ചു. കൈയിൽ പണമുണ്ടെങ്കിൽ എവിടെയും പോകാം, എന്തും കഴിക്കാം എന്ന വിചാരമുള്ളവരെയും കൊറോണ വീട്ടിലിരുത്തി. വിദേശത്തു പോയി കാശുണ്ടാക്കി നാട്ടിൽ വീടും പണിത് കാറും വാങ്ങിയിട്ട് തിരികെ പോകുന്ന മലയാളിയെയും കൊറോണ തലോടി. തുടരെ വിദേശയാത്ര നടത്തുന്ന മന്ത്രിമാർക്കും കൊറോണ വിലങ്ങുതടിയായി.
ഷിബുച്ചൻ തലയ്ക്കൽ, തൊടുപുഴ