സിനിമയിൽ തുപ്പൽ സീൻ വേണോ?
Thursday, May 21, 2020 11:19 PM IST
കൊറോണോ വൈറസ് കേരളത്തിനും ഇന്ത്യക്കും നൽകിയ സമ്മാനങ്ങളിൽ ഒന്നാണ് പൊതു സ്ഥലങ്ങളിൽ തുപ്പുന്നതു പിഴയോടുകൂടിയ കുറ്റമാക്കിയത്. പല രാജ്യങ്ങളിലും ജനങ്ങൾ പൊതുസ്ഥലങ്ങളിൽ തുപ്പാറില്ല. അതു നിയമത്തിലൂടെ നേടിയെടുത്തതാണോ അതോ വിദ്യാഭ്യാസത്തിൽ കൂടെ പഠിച്ചതാണോ എന്നറിയില്ല. എന്തായാലും അതു രോഗവ്യാപനം തടയുന്നതിൽ സഹായിക്കും.
പക്ഷെ, ഒരു പ്രശ്നം കാൽനട യാത്രക്കാരായ മനുഷ്യർ അത്യാവശ്യം വന്നാൽ എവിടെ തുപ്പുമെന്നുള്ളതാണ്. നമ്മുടെ നാട്ടിൽ സാധാരണ വഴിയരുകുകളിൽ എവിടെയും അതിനുള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല. നമ്മുടെ സിനിമകളിലും സീരിയലുകളിലും ഇപ്പോൾ തുപ്പൽ സീനുകൾ ധാരാളമുണ്ട്. അതെല്ലാം നീക്കം ചെയ്യുകയോ അല്ലെങ്കിൽ അത് മറയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയോ ചെയ്യണം. തുപ്പരുത് എന്ന ബോർഡുകൾ വഴിയരുകുകളിൽ സ്ഥാപിക്കണം. ഇനി മുതൽ ടിവിയിൽ വാർത്തകളോടൊപ്പവും മറ്റു പരിപാടികളോടൊപ്പവും ഇതിനെതിരേ പ്രചാരണവും ഉണ്ടാകണം. പാഠ്യപദ്ധതിയിൽ പ്രീ എൽകെജി മുതൽ ഇതു പഠിപ്പിക്കുകയും വേണം.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ